Monday, December 6, 2010

Christ the king church, varapuzha

“REX SUM EGO“

“I AM THE KING“

“ഞാൻ രാജാവാകുന്നു”

CHRIST THE KING CHURCH   

Christ Nagar-Varapuzha 

First Founted on -1952-2010 (1128-1186)

New church-1978

Present parish priest-  

Rv.Fr.Thomas Chinganthara. 

Ph: 0484-2512288 

e-mail: christthekingchurchvpz@gmail.com


ക്രിസ്തു രാജ ദേവാലയം 
ക്രിസ്തു നഗർ -വരാപ്പുഴ
ഇടവകയിലെ ഇപ്പോഴത്തെ വികാരി : 
റവ.ഫാ.തോമസ് ചിങ്ങന്തറ
 ഫോൺ: 0484-2512288
ഇ-മെയിൽ: christthekingchurchvpz@gmail.com






 

12 years 'joint venture' of former vicar Fr. Mark Pallan (1962-78) 
and Fr.Josep Moonjappilly(church designer)
 ക്രിസ്തുനഗർ- ക്രിസ്തുരാജൻ-1952
History collected from
1.The Verapoly Archdiocesan Centenary Souvenir 1886-1986
(വരാപ്പുഴ അതിരൂപതാ ശതാബ്ദി സ്മരണിക)
2.പുതിയ ദേവാലയോദ്ഘാടനത്തോടനുബന്ധിച്ച്
പ്രകാശിപ്പിച്ച സ്മരണിക.

---------------------------------------------------------------------------------------------------
“കേരളത്തിലെന്നല്ല ഭാരതത്തിലും പിന്നെ 
പാരിലെമ്പാടും പണ്ടേ പേരെഴും വരാപ്പുഴ”- 
ദ്വീപിന്റെ പടിഞ്ഞാറെക്കരയിൽ , കൂനമ്മാവിനു തെക്കുഭാഗത്തായി ചിറയ്ക്കകം ,ദേവസ്വം പാടം, പുത്തൻ പള്ളി മുതലായ പ്രദേശങ്ങൾ ഉൾപ്പെടുന്ന 12 ച.കി.മീറ്റർ ഈ ഇടവകയുടെ പരിധിയിൽ‌പ്പെടുന്നു.

കേരള കത്തോലിക്കാ സഭയുടെ സിരാകേന്ദ്രമായിരുന്ന വരാപ്പുഴ(എടമ്പാടം)കർമ്മല മാതാ ,വി.ജോസഫ് പള്ളി  ഇടവകയുടെ കീഴിലായിരുന്നു ഇപ്രദേശങ്ങൾ.
പുഴ കടന്ന് വരാപ്പുഴയിൽ പോയി മതകാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ജനങ്ങൾ നേരിടേണ്ടിവന്ന ക്ലേശങ്ങൾ പരിഗണിച്ച്  ചെട്ടിഭാഗത്ത് ( ജെട്ടിഭാഗം- ഇവിടെ പണ്ട് ബോട്ടു ജെട്ടിയുണ്ടായിരുന്ന സ്ഥലമായിരുന്നതിനാൽ ‘ജെട്ടി‘ഭാഗമെന്ന് അറിയപ്പെട്ടു. കാലക്രമത്തിൽ ആ പദം ‘തത്ഭവ-വികൃത‘മാക്കി ഉച്ചരിച്ച്  ‘ചെട്ടി‘ഭാഗമെന്നറിയപ്പെടാൻ തുടങ്ങി )  ഒരു ദേവാലയം പണിയുന്നതിനു ഇന്നാട്ടിലെ കത്തോലിക്കർ പരിശ്രമിച്ചു.
എതിർപ്പുകൾ വളരെ നേരിടേണ്ടിവന്നെങ്കിലും

“തടസ്സം തന്നെ നേട്ടത്തിൻ-
തുടക്കത്തിന്നുമായിടാം
അതുകണ്ടുപകയ്ക്കാതെ
നിൽക്കണം കർമ്മനിഷ്ഠയിൽ “

എന്ന അവബോധത്താലും,  സർവ്വശക്തനായ ജഗദീശനോട് പ്രാർത്ഥിച്ചതിൻ ഫലമായി അവിടുത്തെ അനുഗ്രഹത്താലും
1952-ൽ  ഇവിടെ ഒരു ചെറിയ പള്ളി പണിത്  മതകാര്യങ്ങൾ നിർവ്വഹിക്കുവാൻ ഒരു വൈദികൻ നിയുക്തനായി. ഒരു വൈദിക മന്ദിരവും ഇവിടെ  നിർമ്മിക്കപ്പെട്ടു.

ഫാ. മാർക്ക് പള്ളൻ(1962-78) വികാരിയായിരിക്കുമ്പോൾ  പുതിയ വാസ്തുശില്പ മാതൃകയിൽ ഒരു ദേവാലയം നിർമ്മിക്കാൻ ആലോചിക്കുകയും  ഫാ.ജോസഫ് മൂഞ്ഞപ്പിള്ളി  ‘പിരമിഡ്’ ആകൃതിയിൽ ദേവാലയത്തിന്റെ ‘പ്ലാൻ’ രൂപകല്പന ചെയ്യുകയും അനേക കാലത്തെ നിസ്തന്ദ്ര പരിശ്രമം കൊണ്ട് അതു പൂർത്തിയാക്കി ആശിർവ്വദിക്കുകയും ചെയ്തു.
 --------------------------------------------------------------------------------
Font problem?
can't read malayalam on net?
pls download "all programes in one " varamozhi " from dis link
http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.03.exe 

https://sites.google.com/site/cibu/


Hws our community in Orkut ? !
See and join in our community- orkut - Christ The KingChurchVarapuzha

No comments:

Post a Comment